02:01am 28 June 2026
NEWS
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 2026 ജൂൺ 28 ഞായർ
27/06/2026  07:36 PM IST
nila
27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം: 2026 ജൂൺ 28 ഞായർ

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാതെ വരാൻ സാധ്യതയുണ്ട്. അപകടസാധ്യതയും ശരീരക്ഷതത്തിനുള്ള സാധ്യതയും കാണുന്നു. ആഗ്രഹങ്ങൾ മുടങ്ങാനും ശത്രുക്കളുടെ ശല്യം വർധിക്കാനും ഇടയുണ്ട്.

ഇടവം (കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യപകുതി): കാര്യവിജയം പ്രതീക്ഷിക്കാം. ആഗ്രഹങ്ങൾ സഫലമാകാനും സന്തോഷകരമായ കൂടിക്കാഴ്ചകൾ നടക്കാനും സാധ്യതയുണ്ട്. ഇഷ്ടഭക്ഷണം ആസ്വദിക്കാനുള്ള അവസരവും ലഭിക്കും.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ): കാര്യങ്ങളിൽ വിജയം കൈവരും. മത്സരങ്ങളിൽ നേട്ടം ലഭിക്കാം. ബിസിനസ് രംഗത്ത് പുതിയ അവസരങ്ങൾ തുറന്നുകിട്ടാൻ സാധ്യതയുണ്ട്.

കർക്കടകം (പുണർതം അവസാന കാൽ, പൂയം, ആയില്യം): കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടേണ്ടി വരാം. ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. ഉദരസംബന്ധമായ അസ്വസ്ഥതയും യാത്രാതടസ്സവും അനുഭവപ്പെടാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽ): കാര്യങ്ങൾ പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ടുപോകാൻ ബുദ്ധിമുട്ടുണ്ടാകാം. സാമ്പത്തിക തടസ്സങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. സുഹൃത്തുക്കളുമായി അകൽച്ച അനുഭവപ്പെടാം.

കന്നി (ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യപകുതി); വിജയകരമായ ദിനമായിരിക്കും. സാമ്പത്തിക നേട്ടവും അംഗീകാരവും ലഭിക്കാൻ സാധ്യതയുണ്ട്. ആഗ്രഹങ്ങൾ പൂവണിയാം.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ): സംസാരത്തിൽ നിയന്ത്രണം പാലിക്കുന്നത് നല്ലതാണ്. അഭിപ്രായഭിന്നതകളും തർക്കങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ചർച്ചകൾ പ്രതീക്ഷിച്ച ഫലം നൽകാതിരിക്കാം.

വൃശ്ചികം (വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട): കാര്യവിജയത്തിനൊപ്പം ആരോഗ്യനിലയും മെച്ചപ്പെടും. യാത്രകൾ വിജയകരമാകാനും ഇഷ്ടഭക്ഷണം ആസ്വദിക്കാനും അവസരം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ): കാര്യങ്ങളിൽ തടസ്സങ്ങളും അനാവശ്യ അലച്ചിലും ഉണ്ടാകാം. ചെലവ് വർധിക്കാനും സാമ്പത്തിക നഷ്ടം നേരിടാനും സാധ്യതയുണ്ട്.

മകരം (ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യപകുതി): കാര്യവിജയം കൈവരും. നിയമപരമായ വിഷയങ്ങളിൽ അനുകൂല ഫലം ലഭിക്കാം. സന്തോഷവാർത്തകൾ കേൾക്കാനും ആഗ്രഹങ്ങൾ പൂവണിയാനും സാധ്യതയുണ്ട്.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ): തൊഴിൽ അന്വേഷിക്കുന്നവർക്ക് അനുകൂല സമയം. യാത്രകളും മറ്റ് പദ്ധതികളും വിജയകരമാകും. ആഗ്രഹങ്ങൾ സഫലമാകാൻ സാധ്യതയുണ്ട്.

മീനം (പൂരുരുട്ടാതി അവസാന കാൽ, ഉത്തൃട്ടാതി, രേവതി): കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. ഉദരസംബന്ധമായ അസ്വസ്ഥതയും പ്രവർത്തനമന്ദതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.